മുക്കം: അപകടങ്ങൾ തുടർക്കഥയായ കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം.
കറുത്തപറമ്പിനും വലിയ പറമ്പിനുമിടയിലാണ് കാറും ലോറിയും കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാർ ലോറിയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
അപകടത്തിൽ ലോറി ഡ്രൈവർക്കും കാർ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. മലപ്പുറം കീഴുശേരി സ്വദേശിയാണ് കാർ ഓടിച്ചിരുന്നത്.
കാർ പൂർണമായും തകർന്നിട്ടും വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.